കേരള പോലീസ് അക്കാദമി വാര്‍ഷിക കായിക മേള – 2017

Post 13 of 118
കേരള പോലീസ് അക്കാദമി വാര്‍ഷിക കായിക മേള – 2017

കേരള പോലീസ് അക്കാദമി വാര്‍ഷിക കായികമേള 2017 ഡിസംബര്‍ 4,5,6 തീയതികളിലായി കേരള പോലീസ് അക്കാദമി പരേഡ് ഗ്രൌണ്ടില്‍ വച്ച് നടത്തപ്പെടുന്നു. ഈ മേളയുടെ ഉദ്ഘാടനകര്‍മ്മം 2017 ഡിസംബര്‍ 4 ന് രാവിലെ 11.30 ന് ശ്രീമതി. പ്രീജാശ്രീധരന്‍ നിര്‍വ്വഹിച്ചു. കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ശ്രീ. അനൂപ് കുരുവിള IPS, ശ്രീ. റജി ജേക്കബ്, വനിതാ വിഭാഗം പരിശീലനാര്‍ത്ഥികള്‍, ഡ്രൈവര്‍ വിഭാഗം പരിശീലനാര്‍ത്ഥികള്‍ മറ്റു അക്കാദമി സ്റ്റാഫുകള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേരള പോലീസിലെ ആദ്യ വനിതാ ബറ്റാലിയനിലെ 600 ഓളം വരുന്ന പരിശീലനാര്‍ത്ഥികളെ കൂടാതെ 300 ഓളം അക്കാദമി സ്റ്റാഫുകളും ഈ മേളയില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

 

Photos

Menu