Trap & Skeet Shooting Club

Post 1 of 104
Trap & Skeet Shooting Club

 

 

Applications are invited for membership to the “Trap & Skeet Shooting Club” formed under the auspices of the Kerala Police Sports and Youth Welfare Society at the Kerala Police Academy shooting Range, Thrissur.
The members will be provided with facility to practice trap & skeet shooting as per the norms of the club. The shooting range is equipped with Olympic standard equipment’s used during the 2015 National Games.
The club has Two types of membership.

1.Official Membership: for government employees.
2.Non Official Membership: open to reputed citizens of the country with a passion for Trap &
Skeet Shooting.
All requests for membership will be subject to security vetting.

The membership fee will be as follows:

A) Annual subscription: Rupees 10,000/-
B) Daily subscription: Rupees 250/-

For more details, please contact the Office of the Assistant Director(Outdoor), Kerala Police Academy.(Phone No: 0487 2328481)

The Application Fee for the membership will be: Rupees 100/-, which can be paid through a demand draft drawn in favour of M/s. Trap & Skeet Shooting club, Kerala Police Academy,Ramavarmapuram,Thrissur.

Duly filled in application form with DD should reach the Office of the Assistant. Director (Outdoor), Kerala Police Academy, Ramavarmapuram, Thrissur, Pin-680631 on or before 25.10.2017.

Application Form

കേരള പോലീസ് സ്പോര്‍ട്ട്സ്& യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള പോലീസ് അക്കാദമി, തൃശ്ശൂരില്‍ ട്രാപ് & സ്കീറ്റ് ഷൂട്ടിംഗ് ക്ലബ്ബ് പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രസ്തുത ഷൂട്ടിംഗ്ക്ലബ്ബിലേക്ക് താത്പര്യമുള്ള പൊതുജനങ്ങളില്‍ നിന്നും അംഗത്വത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

ക്ലബ്ബില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് പ്രസ്തുത ഷൂട്ടിംഗ് റേഞ്ചില്‍ നി‍ബന്ധനകള്‍ക്ക് വിധേയമായി ട്രാപ്& സ്കീറ്റ് ഷൂട്ടിംഗ് പരിശീലനം നടത്താവുന്നതാണ്. 2015-ല്‍ നടന്ന ദേശീയ ഗെയിംസിനു വേണ്ടി ഉപയോഗിച്ച ഒളിമ്പിക്സ് നിലവാരത്തിലുള്ള ഉപകരണങ്ങളാണ് പ്രസ്തുത റേഞ്ചില്‍ സജ്ജീകരിച്ചിട്ടുള്ളത്. പ്രസ്തുത ഉപകരണങ്ങളില്‍ നിന്നും ആകാശത്തിലേക്ക് പറന്നു പൊങ്ങുന്നതായ ക്ലേ പീജിയണുകളെ പ്രത്യേകമായി രൂപകല്പന ചെയ്ത ഷോട്ട്ഗണ്‍ ഉപയോഗിച്ച് വെടിവച്ച് കൊള്ളിക്കുന്ന ഒളിമ്പിക്സ് മത്സര ഇനമാണ്‌ ട്രാപ്& സ്കീറ്റ് ഷൂട്ടിംഗ്.

ട്രാപ്& സ്കീറ്റ് ഷൂട്ടിംഗ് ക്ലബ്ബിലേക്ക് രണ്ടു തരത്തിലുള്ള അംഗത്വ രീതിയാണ്‌ സ്വീകരിക്കുന്നത്.

1. ഒഫീഷ്യല്‍ മെമ്പര്‍ഷിപ്‌ : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
2. നോണ്‍ ഒഫീഷ്യല്‍ മെമ്പര്‍ഷിപ്‌ : ട്രാപ്& സ്കീറ്റ് ഷൂട്ടിംഗിനോട് ആഭിമുഖ്യമുള്ള എല്ലാ പൊതു ജനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി.

എല്ലാ തരത്തിലുമുള്ള അംഗത്വ അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകളുടെ വിശദമായ സുരക്ഷാ പരിശോധനക്കു ശേഷമുള്ള യോഗ്യത അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിഗണിക്കുന്നത്.

മെമ്പര്‍ഷിപ്‌ ഫീ :
a) വാര്‍ഷിക വരിസംഖ്യ – 10,000/-
b) ദിവസ വരിസംഖ്യ – 250/-

പ്രസ്തുത ഷൂട്ടിംഗ് പരിശീലനത്തിലൂടെ മികവു തെളിയിക്കുന്നവര്‍ക്ക് രാജ്യാന്തര താരങ്ങളായി വളര്‍ന്ന് വരുന്നതിനുള്ള അവസരം ലഭ്യമാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍(ഔട്ട്ഡോര്‍)ന്‍റെ കാര്യാലയത്തിലെ 0487-2328481 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അപേക്ഷ ഫീസ്: 100/- രൂപ.

അപേക്ഷ ഫീസ് M/s. ട്രാപ് & സ്കീറ്റ് ഷൂട്ടിംഗ് ക്ലബ്, കേരള പോലീസ് അക്കാദമി എന്ന പേരില്‍ മാറാവുന്ന
ഡിമാന്‍റ് ഡ്രാഫ്റ്റ് ആയി കൃത്യമായി പൂരിപ്പിച്ച അപേക്ഷ ഫോം സഹിതം കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍(ഔട്ട്ഡോര്‍)ന്‍റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 25/10/2017

 

അപേക്ഷാ ഫോം

Menu